കുവൈത്ത് സിറ്റി : ലോക സന്മാർഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുർആനിൻറെ സമ്പൂർണ്ണ പരീക്ഷ – വെളിച്ചം കുവൈത്ത് ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ആറാം ഘട്ടം സെപ്തംബർ 1 ന് ആരംഭിക്കും. മർഹൂം അമാനി മൗലവിയുടെ (റഹിമഹുല്ലാഹ്) തഫ്സീറിനെ ആസ്പദമാക്കി സൂറ അന്നാസ് മുതൽ സൂറ മസദ് വരെയാണ് മത്സരത്തിനുള്ള പാഠ ഭാഗം. ഉത്തരങ്ങൾ അയക്കേണ്ട അവസാന തിയ്യതി 30 സെപ്തംബർ.പരീക്ഷ രൂപം നിശ്ചിത പാഠഭാഗങ്ങൾ വായിച്ച് കൂടെ നൽകുന്ന ഓൺലൈൻ ലിങ്കിൽ കയറി റെജിസ്ട്രേഷൻ പൂർത്തിയാക്കി പിന്നീട് കാണുന്ന പത്ത് ചോദ്യങ്ങൾക്ക് ഉത്തരം സെലെക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക മാത്രമാണ്. വിജയികൾക്ക് ഓരോ മാസവും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും, മൂന്ന് മാസത്തിലൊരിക്കൽ സംഗമവും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്യും. കുവൈത്തിൽ താമസക്കാരക്കാരായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം, റെജിസ്ട്രേഷൻ ഐഡിയായി സ്വന്തം മൊബൈൽ നമ്പർ മാത്രം നൽകിയാൽ മതി. പാഠഭാഗത്തിൻ്റെ പുസ്തകം ആവശ്യമുള്ളവർക്കൊഴികെ മറ്റെല്ലാവർക്കും തീർത്തും സൗജന്യമായി ലഭിക്കും. 9 മാസം കൊണ്ട് മുപ്പതാമത് ജുസ്അ് പൂർണ്ണമായും പഠിക്കാൻ സാധിക്കുന്നു.എല്ലാ ഏരിയകളിലും വെളിച്ചം ടീമിൻ്റെ പൂർണ്ണ സഹായ സഹകരണങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 55685576, 99060684, 66560439, 9977612. വെളിച്ചം പദ്ധതിയുടെ പ്രധാന ലിങ്കുകൾ
1- പാഠഭാഗം 01
https://drive.google.com/file/d/1l9EIdEJNLhVrB9jePFKv3FhqLK1uOCX_/view?usp=drive_link
2- റെജിസ്ട്രേഷൻ ഫോമും ചോദ്യങ്ങളും
https://forms.gle/v8pb8LyvSX2oMN2q8