കുവൈത്ത് സിറ്റി: 48,239 കുവൈത്തികൾക്ക് യു.കെ ഇ-വിസ ലഭിച്ചതായി ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് അറിയിച്ചു. ഫെബ്രുവരി മുതലാണ് ബ്രിട്ടൻ സന്ദർശിക്കാനാഗ്രഹിക്കുന്ന കുവൈത്തികൾക്ക് ഇ-വിസ സൗകര്യം ഒരുക്കിതുടങ്ങിയത്. ജി.സി.സി രാജ്യങ്ങളിൽ ഇത്തരം വിസ നേടുന്നവരിൽ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. സൗദി അറേബ്യയാണ് മുന്നിൽ. ഇ.ടി.എ ( ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ) നേടിയവർക്ക് രണ്ട് വർഷത്തിനുള്ളിൽ ടൂറിസം, ജോലി, പഠനം, ചികിത്സ എന്നിവക്കായി യുണൈറ്റഡ് കിങ്ഡത്തിലേക്ക് ഒന്നിലധികം ഹ്രസ്വ സന്ദർശനങ്ങൾ നടത്താൻ കഴിയും.