ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ ശൈത്യകാല കുടുംബ പിക്നിക് സംഘടിപ്പിക്കുന്നു. 

0
24

 

കുളിർകാലം 2020 എന്ന പേരിൽ അബ്ദലി ഡാർ അൽ സമ ഷാലെയിൽ ഫെബ്രുവരി 14 ന് ആയിരിക്കും പ്രോഗ്രാം നടത്തപ്പെടുക.  കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും  കെ കെ എം എ മാഗ്നെറ്റിന്റെ വൈസ് പ്രസിഡന്റുമായ ബഷീർ ഉദിനൂരും IAK പ്രസിഡന്റ്‌ തോമസ് വേഴാമ്പശ്ശേരിയും ചേർന്ന് ഫ്ളയർ പ്രകാശനം നിർവ്വഹിച്ചു. പിക്നിക് സ്പോട്ടിലേയ്ക്കുള്ള യാത്ര മുതൽ , വ്യത്യസ്തമായ രീതിയിലാണ് പരിപാടികൾ തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ഇതിനായി ഇടുക്കി അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ പിക്നിക് കമ്മറ്റി രൂപീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിക്നിക് ജനറൽ കൺവീനർ ബൈജു പോൾ, ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് എന്നിവരെ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ 67759495,  66992538