ലോകത്തിലെ ഏറ്റവും വലിയ ബോഡി ബിൽഡർ ഹൃദയാഘാതം മൂലം അന്തരിച്ചു

0
41

ശരീരഘടന കൊണ്ടും കരുത്തുകൊണ്ടും ലോകത്തെ അമ്പരിപ്പിച്ച ബോഡി ബിൽഡർ ഇല്ലിയ യെഫിംചിക് ഹൃദയാഘാതം മൂലം അന്തരിച്ചു. 36 വയസായിരുന്നു. സെപ്റ്റംബർ 6 നാണ് ഇല്ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം സെപ്റ്റംബർ 11 നാണ് അന്തരിച്ചത്. ബെലാറസ് സ്വദേശിയായ ഇല്ലിയയ്‌ക്ക് 6 അടി ഉയരവും 155 കിലോ ഭാരവുമുണ്ട്. ഒരു ദിവസം 16,500 കലോറി വരെ ഭക്ഷണം കഴിച്ചിരുന്ന ഇല്ലിയ കഠിനമായ വ്യായമങ്ങളിലൂടെ 25 ഇഞ്ച് ബൈസെപ്സ് നിലനിർത്തിയിരുന്നു. ദിവസവും രണ്ടര കിലോ മാസവും 100 ലധികം സുഷിയുമാണ് കഴിച്ചിരുന്നത്. പ്രൊഫഷണൽ ബോഡി ബിൽഡിങ് ഷോകളിൽ പങ്കെടുക്കുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ലാത്ത ഇല്ലിയയെ സോഷ്യൽ മീഡിയയാണ് പ്രശസ്തനാക്കിയത്.