തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി പാലക്കാട് സ്വദേശി മരിച്ചു

0
79

പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റ മത്സരത്തിനിടെയാണ് ഇഡലി തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.