‘കാസ്രോട്ടോണം’ സംഘടിപ്പിച്ചു

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ കാസർഗോഡുകാർ സാൽമിയ ഹാളിൽ ‘കാസ്രോട്ടോണം സീസൺ 4’ സംഘടിപ്പിച്ചു. പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും പങ്കുവെക്കാനും നാടിന്റെ മത നിരപേക്ഷത ഉയർത്തിപ്പിടിക്കാനും ഇത്തരം കൂടിച്ചേരലുകൾ ഉപകാരപ്പെടുമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് ഇബ്രാഹിം കുന്നിൽ പറഞ്ഞു. നാട്ടുകാരായ സുഹൃത്തുക്കൾക്ക് ഒത്തുകൂടാനുള്ള ഇത്തരം വേദികൾ സമൂഹത്തിനു വലിയ പ്രയോജനപ്രദമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. മുനവ്വർ മുഹമ്മദ്, സലാം കളനാട്, സി എച് കുഞ്ഞി, അഷറഫ് ആയൂർ, ഫാറൂഖ് ശർഖി, കബീർ മഞ്ഞംപാറ, മുനീർ കുണിയ, ജലീൽ ആരിക്കാടി, എന്നിവർ സംസാരിച്ചു . സുരേഷ് കൊളവയൽ സ്വാഗതവും രാജേഷ് പരപ്പ നന്ദിയും പറഞ്ഞു.

തുടർന്ന് നിരവധി കലാപരിപാടികൾ അരങ്ങേറി. റാഫി കല്ലായിയുടെ നേതൃത്വത്തിൽ ഗാനമേള, നാടിന്റെ ഓർമകളിലൂടെ കഥ പറച്ചിലും നിരവധി നാടൻ കളികളും ഓണപ്പാട്ടുകളും പരിപാടിക്ക് മാറ്റ് കൂട്ടി. മത്സര വിജയികൾ ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ തരത്തിലുള്ള പായസ പ്രദർശനവും നടന്നു. നിസാം, ഹസ്സൻ ബല്ല, ഗഫൂർ എരിയാൽ , സിദ്ദിക്ക് ശർഖി, കബീർ തളങ്കര, ജോസഫ് , റഫീഖ് ഒളവറ, ഇക്‌ബാൽ പെരുമ്പട്ട, കരീം കാഞ്ഞങ്ങാട്,അബ്ദു കടവത്, സൈദാ ആബിദ, ശില്പ സുരേഷ് , റസീന നിസാം, ആശാ ശ്രീനിവാസൻ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.