മയക്കുമരുന്ന് കടത്തിയതിന് ബോർഡർ ഓഫീസറും ബിദൂനിയും അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജഹ്റയിൽ മയക്കുമരുന്ന് കച്ചവടത്തിലും ശേഖരണത്തിലും ഏർപ്പെട്ടതിന് അതിർത്തി ഉദ്യോഗസ്ഥനെയും അയാളുടെ കൂട്ടാളിയായ ബിദൂനിയെയും അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദേശപ്രകാരം ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ്, ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. അന്വേഷണത്തിൽ മയക്കുമരുന്നും തോക്കുകളും സൂക്ഷിച്ചിരുന്ന ജഹ്‌റയിലെ ഗോഡൗൺ കണ്ടെത്തി. റെയ്ഡിൻ്റെ ഫലമായി പ്രതികളെ പിടികൂടുകയും നിയമവിരുദ്ധ വസ്തുക്കളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തു. കേസ് കൂടുതൽ അന്വേഷിക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കുന്നതിനാൽ നിലവിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.