കൈക്കൂലി വാങ്ങി വ്യാജ സ്പോൺസർഷിപ്പ് : റെസിഡൻസ് അഫയേഴ്‌സ് ജീവനക്കാരൻ കസ്റ്റഡിയിൽ

0
30

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരന്മാരുടെ സ്‌പോൺസർഷിപ്പിന് കീഴിൽ അനധികൃതമായി പ്രവാസി തൊഴിലാളികളെ കൈക്കൂലി വാങ്ങി ചേർത്തതിന് റെസിഡൻസ് അഫയേഴ്‌സ് ജീവനക്കാരനെ വ്യാജരേഖ ചമച്ച കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. വഞ്ചനാപരമായ ഇടപാട് പ്രോസസ്സ് ചെയ്യുന്നതിന് ജീവനക്കാരന് ഉത്തരവാദിയാണെന്ന് താമസകാര്യ വകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ സമാനമായ ഒമ്പത് കേസുകൾ കണ്ടെത്തി.ചോദ്യം ചെയ്യലിൽ ജീവനക്കാരൻ കുറ്റം നിഷേധിച്ചു. എന്നാൽ, സ്‌പോൺസർഷിപ്പ് ഇടപാടിനായി ജീവനക്കാരന് പണം നൽകിയതായി കേസിൽ ഉൾപ്പെട്ട ഒരു പ്രവാസി മൊഴി നൽകിയതിനെ തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അന്വേഷണം തുടരുകയാണ്.