കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി ജനറൽ ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ 35 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി. കൃത്യമായ അഗ്നിശമന ലൈസൻസ് കരസ്ഥമാക്കാത്തതും അഗ്നിബാധ തടയുന്നതിന് മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള ആവശ്യകതകൾ പാലിക്കാത്തതിനുമാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുൻപ് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് പാലിക്കാത്തതിനെ തുടർന്നാണ് നടപടി.