71-ാം ദിനം അര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിയുടെ കാബിനുള്ളിൽ മൃതദേഹം

0
20

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഉള്ളിൽ നിന്ന് ഒരു മൃത ദേഹവും കണ്ടെടുത്തിട്ടുണ്ട്. 71 ദിവസത്തെ തിരച്ചിൽ നടുവിലാണ് ഗംഗാവലി പുഴയിൽ നിന്നും ലോറിയും മൃതദേഹവും തിരച്ചിൽ സംഘം കണ്ടെത്തുന്നത്. ലഭിച്ചിരിക്കുന്ന മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.