വെള്ളിയാഴ്ച ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും

0
37

കുവൈത്ത് സിറ്റി: സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഔദ്യോഗിക പോർട്ടലുകളും വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുന്നത്. സെപ്തംബർ 28 ശനിയാഴ്ചയോടെ സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.എ.എം അറിയിച്ചു. മെയിൻ്റനൻസ് കാലയളവിന് മുമ്പ് എന്തെങ്കിലും അടിയന്തിര ഇടപാടുകൾ പൂർത്തിയാക്കാൻ PAM ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.