കുവൈത്തിൽ പൊടിക്കാറ്റ് ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

0
95

കുവൈത്ത് സിറ്റി: കുവൈറ്റിലുടനീളം തുടരുന്ന പൊടിക്കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) നിർദ്ദേശിച്ചു. മോശം കാലാവസ്ഥ ചില റോഡുകളിൽ ദൂരക്കാഴ്ച കുറയുന്നതിനും ഉയർന്ന കടൽ തിരമാലകൾക്കും കാരണമായി. അടിയന്തര സാഹചര്യങ്ങളിൽ, പൊതുജനങ്ങൾക്ക് 24/7 സുരക്ഷാ അല്ലെങ്കിൽ ട്രാഫിക് സഹായത്തിനായി എമർജൻസി നമ്പർ (112) ബന്ധപ്പെടാവുന്നതാണ്. അതേസമയം, വരാനിരിക്കുന്ന വാരാന്ത്യത്തിൽ ചൂട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.