മാംഗോ കെ.ഇ.എ. കുവൈത്ത് ഓണഘോഷം സംഘടിപ്പിച്ചു

0
45

കുവൈത്ത്: കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ. കുവൈത്ത് മാംഗോ ഓണം 2K24 സംഘടിപ്പിച്ചു. വൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം കെ.ഇ. എ. പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാറിന്റെ അധ്യക്ഷതയിൽ ചീഫ് പാട്രോൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. സംഘടനെയെ കുറിച്ച് ജനറൽ സെക്രട്ടറി ഹമീദ് മധൂർ വീവരിച്ചു. ചീഫ് കോർഡിനേറ്റർ ഹനീഫ പലായി, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി.എച്ച് , ജോയിന്റ് ട്രഷറർ ജലീൽ ആരിക്കാടി, അഡ്വൈസറി ബോർഡ് അംഗങ്ങളായ പി.എ. നാസർ, സലാം കളനാട് എന്നീവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രാവിലെ 8 മണിക്ക് ആരംഭിച്ച പുക്കള മൽസരം അബ്ബാസിയ എരീയ ഒന്നാം സ്ഥാനവും, സിറ്റി ഏരിയ രണ്ടാം സ്ഥാനവും, ഖൈത്താൻ ഏരിയ മുന്നാം സ്ഥാനവും നേടി. ഓണപ്പാട്ട് മൽസരത്തിൽ അബ്ബാസിയ എരിയ ഒന്നാം സ്ഥാനവും, സിറ്റി എരിയ രണ്ടാം സ്ഥാനവും, റിഗ്ഗായ് എരിയാ മുന്നാം സ്ഥാനവും കരസ്ഥമാക്കി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മ് കുഞ്ഞി, സി.എച്ച്, സുബൈർ കാടംങ്കോട്, റഹീം അരിക്കാടി, ഹാരിസ് മുട്ടുംന്തല,കൺവീനർമാരായ അബ്ദുള്ള കടവത്ത് സീദ്ദീഖ് ഷർഖി, സത്താർ കൊളവയൽ, ഹമീദ് എസ്.എം എന്നിവർ വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു. മത്സര വിധികാർത്തക്കളായ മധു, ആശ മധു എന്നിവർക്കുള്ള സ്നേഹോപഹാരം റഫീക്ക് ഒളവറയും കബീർ മഞ്ഞംപാറയും നൽകി. ഷിജു മോഹൻ, സുമിത നായർ, എന്നിവർ ഓണപ്പാട്ട് മത്സരത്തിന്റെ വിധികർത്താക്കളായി. തുടർന്ന് അനുരാജിന്റെ നേതൃത്വത്തിലുള്ള എലാൻസ ഇവൻസിന്റെ ഗാനമേളയും അരങ്ങേറി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.അബ്ബാസിയ എരിയാ അംഗം വിനോദ് തായംത്തോട് മാവേലി വേഷമണിഞ്ഞു.അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ,സുധൻ ആവിക്കര,പ്രശാന്ത് നെല്ലിക്കാട്ട്,പുഷ്പരാജൻ ഒ.വി, സുരേഷ് കൊളവയൽ, ആസീഫ്. റസാക്ക് ചെമ്മനാട് , ഹസ്സൻ ബല്ല, യുസുഫ് കൊത്തിക്കാൽ, അഷറഫ് കോച്ചാണം, ശ്രീനിവാസൻ രജേഷ് പരപ്പ ,എഞ്ചി: രജേഷ് എന്നീവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർമാരായ റഫീക്ക് ഒളവറ സ്വാഗതവും കബീർ തളങ്കര നന്ദിയും പറഞ്ഞു.