കുവൈത്ത് സിറ്റി: വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്‌ലെറ്റുകളുടെയും പുറത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനം നിരോധിച്ചുകൊണ്ട് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ തീരുമാനം പുറപ്പെടുവിച്ചു. പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.