സുരക്ഷാ കാമ്പയിൻ : ഖൈതാനിൽ 51 പേരെ അറസ്റ്റ് ചെയ്തു

0
31

കുവൈത്ത് സിറ്റി: ഖൈത്താനിൽ സുരക്ഷ, ട്രാഫിക് ക്യാമ്പയിൻ നടത്തി ആഭ്യന്തരമന്ത്രാലയം. ഇതേത്തുടർന്ന് നിയമലംഘകാരായ 51 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കിടെ, മൊത്തം 2,831 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. അറസ്റ്റ് വാറൻ്റുകളുള്ള 34 വ്യക്തികളെയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പേരെയും കസ്റ്റഡിയിലെടുത്തു. കൂടാതെ വാഹനങ്ങൾ പിടിച്ചെടുക്കുകയും മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ കണ്ടെത്തുകയും ചെയ്തു. രാജ്യത്തുടനീളമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള വിശാലവും തുടർച്ചയായതുമായ സംരംഭത്തിൻ്റെ ഭാഗമാണ് ഈ കാമ്പയിൻ എന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. കുവൈത്തിൽ ഉടനീളം ക്രമസമാധാന പാലനം ഉറപ്പാക്കിക്കൊണ്ട് വരും ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും സമാനമായ ക്യാമ്പയിൻ തുടരും.