റോഡപകടങ്ങളുടെ പ്രധാന കാരണം വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം

0
19

കുവൈത്ത് സിറ്റി: 4.9 ദശലക്ഷം ജനസംഖ്യയുള്ള കുവൈറ്റിൽ ഈ വർഷം ആദ്യ പകുതിയിൽ 3.1 ദശലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ നടന്നതായി അധികൃതർ അറിയിച്ചു. കുവൈറ്റ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക്കിൻ്റെ കണക്കനുസരിച്ച്, വർഷത്തിൻ്റെ ആദ്യ പകുതിയിൽ രാജ്യത്ത് നടന്ന വാഹനാപകടങ്ങളിൽ 93 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം മൂലമാണ്. കൂടാതെ അതേ കാലയളവിൽ രേഖപ്പെടുത്തിയ ലംഘനങ്ങളിൽ ഏറ്റവും കൂടുതലും അമിതവേഗതയാണ്. 1.5 ദശലക്ഷം ലംഘനങ്ങളുണ്ടെന്ന് വകുപ്പ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കുവൈറ്റ് കർശനമായ ട്രാഫിക് നിയമം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.