ഐ സി എഫ് മദ്രസ സാൽമിയ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
140

കുവൈത്ത്: ‘ തിരു നബി (സ) ജീവിതം ദർശനം ‘ എന്ന ശീർഷകത്തിൽ ഗൾഫ് തലത്തിൽ നടന്നു വന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി ഐ സി എഫ് സാൽമിയ മദ്രസ മീലാദ് ഫെസ്റ്റ് സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സ്വാഗത സംഘം ചെയർമാൻ ഇബ്റാഹിം വെണ്ണിയോടിന്റെ അദ്ധ്യക്ഷതയിൽ കുവൈത്ത് ഐസിഎഫ് ജനറൽ സിക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. ജബ്ർ ഫൈസൽ അൽമുതൈരി, അഹമദ് കെ മാണിയൂർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മദ്രസ വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ, മൗലിദ്, മദ്ഹ്, പ്രഭാഷണം എന്നിവ ശ്രദ്ധേയമായി. എഡ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ ഏഴ് പത്തു ക്ലാസുകളിലെ പബ്ലിക് എക്സാമിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള സർടിഫിക്കറ്റും ട്രോഫിയും അലവി സഖാഫി തെഞ്ചേരി സമ്മാനിച്ചു.  സമീർ മുസ്ലിയാർ , ഹാശിം സൽവ, സാദിഖ് കൊയിലാണ്ടി, മുഹമ്മദ് സഖാഫി, നിസാർ ചെമ്പുകടവ്, അബ്ദുൽ സമദ് ഉനൈസ് ചെറുശ്ശോല, സിദ്ധീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.