കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്കുള്ള വിസിറ്റ് വിസ അനുവദിക്കുന്നത് പുനരാരംഭിച്ചു. എന്നാൽ ഇവ കർശനമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു. പുതിയ വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഖൈത്താനിൽ അടുത്തിടെ നടന്ന സുരക്ഷാ പ്രചാരണത്തിനിടെ ഷെയ്ഖ് ഫഹദ് ഊന്നിപ്പറഞ്ഞു. കൂടാതെ ബയോമെട്രിക് രജിസ്ട്രേഷൻ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്നവരുടെ ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി.