അൽ-അർദിയയിലെ ഫുഡ് കമ്പനിയിൽ തീപിടിത്തം

0
50

കുവൈത്ത് സിറ്റി: അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫുഡ് കമ്പനിയിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റിലാണ് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ തീ അതിവേഗം നിയന്ത്രണ വിധേയമാക്കിയത് മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കി. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.