ബത്തേരിയില്‍ നിന്നും ആ ടിക്കറ്റ് വാങ്ങിയത് പാണ്ഡ്യപുരിയിലെ ഭാഗ്യവാന്‍

0
39

വയനാട്: തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടിയുടെ ഒന്നാം സമ്മാനം കർണാടക സ്വദേശി അൽതാഫിന്. മൈസൂരുവിനടുത്തുള്ള പാണ്ഡവപുരത്തെ മെക്കാനിക്കാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് ടിജി 434222 എന്ന ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ 15 വർഷമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. തനിക്ക് ലോട്ടറി അടിച്ചെന്ന് അൽത്താഫ് ബന്ധുക്കളോട് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല. ടി.വിയിൽ നിന്ന് വിജയിച്ച ടിക്കറ്റ് നമ്പരിൻ്റെ സ്ക്രീൻഷോട്ട് കാണിച്ചതിന് ശേഷമാണ് അവർക്ക് കാര്യം ബോധ്യമായത്. തുടർന്ന് വയനാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. അൽത്താഫ് വിവാഹിതനും രണ്ട് കുട്ടികളുമുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു. എം.എൽ.എ വി.കെ.പ്രശാന്ത്, ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എന്നിവരുടെ സാന്നിധ്യത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.