ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

0
18

കുവൈറ്റ്‌ സിറ്റി : ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ വരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു. അപകടം നടന്ന് മിനിറ്റുകൾക്കകം എമർജൻസി ടീമുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാഹനമോടിക്കുമ്പോൾ, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.