രാജ്യത്ത് വ്യാപക സുരക്ഷാ പരിശോധന; നിരവധി പേർ പിടിയിൽ

0
55

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകളിൽ സുരക്ഷാ കാമ്പെയ്ൻ നടത്തി ആഭ്യന്തര മന്ത്രാലയം. ഇതിൽ 146 പേർ പിടിയിലായതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവരിൽ 21 പേർ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരാണ്. ഖൈത്താൻ, ജലീബ് അൽ-ഷുയൂഖ്, ഫർവാനിയ, മഹ്ബൂല, മുത്‌ല എന്നിവിടങ്ങളിൽ ഒരേസമയത്താണ് കാമ്പയിൻ ആരംഭിച്ചത്. താമസാനുമതി കാലഹരണപ്പെട്ട 21 പേർ, രേഖകളില്ലാത്ത 32 പേർ, ഒളിവിൽ പോയവർ 16 പേർ, അധികാരികൾ അന്വേഷിക്കുന്നവർ എന്നിങ്ങനെ 146 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അനധികൃത പ്രവാസികൾക്കുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് ജൂൺ അവസാനത്തോടെ അവസാനിച്ചതിന് ശേഷം, സുരക്ഷാ അധികാരികൾ നിരവധി തിരച്ചിൽ കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന നൂറുകണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരെയെല്ലാം നാടുകടത്തിയിട്ടുണ്ട്.