കെ.ഐ.ജി മദ്റസ ബിരുദദാന സമ്മേളനം നടത്തി

0
43

കുവൈത്ത്: കെ.ഐ.ജിക്ക് കീഴിലുള്ള മദ്രസകളിലെ പ്രൈമറി തല പൊതുപരീക്ഷ വിജയിച്ചവർക്കുള്ള ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു. റിഗ്ഗഈ ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെ.ഐ.ജി പ്രസി‍ഡന്റ് ഷരീഫ് പി.ടി ഉദ്ഘാടനം നിർവഹിച്ചു.വിവിധ അറബ് ലജ്നകളുടെ നേതാക്കൾ അതിഥികളായി പങ്കെടുത്തു. യൂസുഫ് ഈസ ശുഐബ്, മുഹമ്മദ് അലി അബ്ദുല്ല, അമ്മാർ അൽ കന്ദരി, ഖാലിദ് അസ്സബ്അ്, ഉമർ മുഹമ്മദ് ഉമർ, അബ്ദുൽ മുഹ്സിൻ അല്ലവ്, മുഹമ്മദ് അൽ ഹുദൈബ്, ഇബ്റഹീം ഖാലിദ് അൽ ബദ്ർ, മുബാറക് അൽ ആസ്മി, ജാസിം ജാമിഅ്, അബ്ദുൽ ലത്തീഫ് അൽ മുനീഫി, മുബാറക്ക് അൽ മുത്വവ്വ, അബൂ സുഹൈബ്, ഔസ് ഷാഹീൻ, നൗഫ് അബ്ദുല്ല സബീഈ, ഹസ്സാൻ നഹലാവി, ജാബിർ മുബാറക്ക് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ ബിരുദദാന പ്രഭാഷണം നടത്തി. ഇഫ്ഫ റുഖയ്യ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

പൊതുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അയ്മൻ മുഹമ്മദ്‌ (അൽ മദ്രസത്തുൽ ഇസ്ലാമിയ അബ്ബാസിയ), രാണ്ടാം റാങ്ക് നേടിയ ഫാത്തിമ റസാൻ (അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ), മൂന്നാം റാങ്ക് നേടിയ മുഹമ്മദ്‌ സുഹൈൽ (അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ), മറിയം ശൻസ സാലിം (അൽ മദ്രസത്തുൽ ഇസ്ലാമിയ ഫഹാഹീൽ) എന്നിവർക്കും, ഇന്ത്യയിലും ജി.സി.സി യിലും പരീക്ഷ എഴുതിയവരിൽ ആദ്യ പത്ത് ടോപ്പർമാരിൽ ഇടം പിടിച്ച അമീൻ അബ്ദുൽ അസിസ്, അയ്മൻ മുഹമ്മദ്‌, ഫാത്തിമ റസാൻ, ഇഫ്ഫ റുഖയ്യ, മറിയം ശൻസ സലിം, മുഹമ്മദ്‌ സുഹൈൽ എന്നിവർക്കുമുള്ള സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. അറബ് അതിഥികൾ, ഷരീഫ് പി.ടി, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി, അൻവർ സഈദ്, സക്കീർ ഹുസൈൻ, അബ്ദുൽ റസാഖ് നദ്‌വി എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം നടത്തി. ഫാത്തിമ റസാൻ ഖിറാഅത്ത് നടത്തിയ പരിപാടിയിൽ മുഹമ്മദ് ഷാഫി, ഷാഹിദ്, നൈസാം എന്നിവർ സമ്മാന ദാനത്തിന് നേതൃത്വം നൽകി. കെഐജി ശൂറ അംഗങ്ങൾ, മദ്റസ മാനേജ്മെന്റ് പ്രതിനിധികൾ, വദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 34 വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പൊതു പരീക്ഷ എഴുതിയത്‌. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ നാല് ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ഏട്ടു മദ്രസ്സകളുണ്ട്. കുവെത്തിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി, അബ്ബാസിയ, ഫർവാനിയ, ഖൈത്താൻ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലാണ് ശനിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ മദ്രസകൾ പ്രവർത്തിക്കുന്നത്. അടിസ്ഥാന മത ധാർമിക വിജ്ഞാനീയങ്ങൾക്കൊപ്പം ‍മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ മദ്രസ്സകളിൽ 1500 ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മജ്ലിസുത്തഅലീമിൽ ഇസ്ലാമി കേരളയുടെ സിലബസും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത്. യോഗ്യരായ അദ്ധ്യാപകരും കലാ കായിക, വൈജ്ഞാനിക മത്സരങ്ങളും കെ.ഐ.ജി മദ്രസകളെ വ്യത്യസ്തമാക്കുന്നു. മദ്രസ വിദ്യാർഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു.

ഈ അധ്യായന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ ആദ്യ വാരത്തിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

മലയാളം മദ്രസകൾ: അബ്ബാസിയ- 99771469, ഫർവാനിയ- 50111731, ഫഹഹീൽ- 65975080, ഹവല്ലി- 66977039. ഇംഗ്ലീഷ് മദ്രസകൾ: സാൽമിയ- 55238583, ഖൈത്താൻ- 65757138, സബാഹിയ- 66076927, ജഹ്‌റ- 99354375