തെരുവ് കച്ചവടക്കാരെയും താമസ നിയമ ലംഘകരെയും അറസ്റ്റ് ചെയ്തു

0
85

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കി അധികൃതർ. കഴിഞ്ഞദിവസം ഫർവാനിയ ഗവർണറേറ്റിൽ തെരുവു കച്ചവടക്കാരെയും റസിഡൻസി, തൊഴിൽ നിയമലംഘകരെയും ലക്ഷ്യമിട്ട് പരിശോധന നടത്തി. ക്യാമ്പയിനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 തെരുവ് കച്ചവടക്കാരെ പിടികൂടുകയും നാടുകടത്തുന്നതിനായി റഫർ ചെയ്യുകയും ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 5 പ്രവാസികളെയും കസ്റ്റഡിയിലെടുത്തു. ഫർവാനിയ സെക്യൂരിറ്റി ജനറൽ ബ്രിഗേഡിയർ സാലിഹ് അഖ്‌ല അൽ-അസ്മിയുടെ മേൽനോട്ടത്തിലായിരുന്നു കാമ്പയിൻ.