സുരക്ഷാ കാമ്പയിൻ;1,772 ട്രാഫിക് ലംഘനങ്ങൾ

0
31

കുവൈത്ത് : രാജ്യത്തെ പ്രധാന ഹൈവേകളിലുടനീളം വിപുലമായ സുരക്ഷാ, ട്രാഫിക് കാമ്പെയ്ൻ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. നിയമലംഘകരെ കണ്ടെത്താനും പിടികൂടാനും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിനിൽ 1,772 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 31 വ്യക്തികളെ പിടികൂടുകയും ഗതാഗത നിയമലംഘനങ്ങൾ കാരണം അഞ്ച് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്തു. രാജ്യത്തിനകത്ത് സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സമഗ്രമായ പ്രചാരണമെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.