മംഗളൂരു വിമാനത്താവളത്തിൽ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി

0
26

മംഗളൂരു: വിമാനത്താവളത്തിൽ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ മംഗളൂരുവിൽ അതീവ ജാഗ്രത. ഇന്ന് പുലർച്ചെയാണ് മംഗളൂരു വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്തത്. വിവരം അറിഞ്ഞെത്തിയ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത് ഉഗ്ര സ്ഫോടന ശേഷിയുള്ള ഐഇഡി ബോംബുകളാണ് വ്യക്തമായത്.

അഞ്ഞൂറ് മീറ്റർ വരെ ആഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള ബോംബുകൾ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ ബോംബ് നിർവീര്യമാക്കിയതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) അറിയിച്ചു. ബോംബ് കണ്ടെത്തിയതിന് പിന്നാലെ ഇത് അവിടെയെത്തിച്ചെന്ന് സംശയിക്കുന്ന ആളുടെ സിസിറ്റിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

ഓട്ടോയിലെത്തിയ ഒരാളാണ് ബാഗ് ഉപേക്ഷിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. അത് കണക്കിലെടുത്താണ് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടത്. അതേസമയം ബോംബ് കണ്ടെടുത്ത പശ്ചാത്തലത്തില്‍ മംഗളൂരു വിമാനത്താവളം അതീവ ജാഗ്രതയിലാണ്. കർണാടകയിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.