ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ്-2ന് തുടക്കം

0
58

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാഡ്മിന്റൺ പ്ലയേഴ്സ് കൂട്ടായ്മയായ ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ 2 സംഘടിപ്പിക്കുന്നു. അഹമ്മദിയിലെ ഐ -സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ ഒക്ടോബർ 31, നവംബർ 1 ദിനങ്ങളിലായി മത്സരങ്ങൾ നടക്കും.

ടസ്കേഴ്സ് ആന്റ് സെൻട്രൽ ഹീറോസ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ്, റാപ്റ്റേഴ്സ് ബാഡ്മിന്റൺ, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, പവർ സ്മാഷ്, സഹറ വിക്ടർ, ടീം 5.30 ആന്റ് എരീസ് സെയ്ലേഴ്സ് എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. 248 എൻട്രികളിൽ നിന്നും 130 പ്ലേയേഴ്സിനെ തിരഞ്ഞെടുത്തു. കുവൈത്ത്, അറബ്, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ താരങ്ങൾ വിവിധ ക്ലബ്ബുകൾക്കായി മത്സരിക്കും. ഇക്ലൂ ഐസ്ക്രീം ആണ് മുഖ്യ സ്പോൺസർമാർ. അൽ മുല്ല എക്സ്ചേഞ്ച്, ഹോട്ട് പാക്ക്, അൽമൈലം ടയേഴ്സ്, പ്ലാറ്റിനം യുണൈറ്റഡ് പ്രിന്റിംഗ് കോ., സൽക്കാര റസ്റ്റോറന്റ് എന്നിവരാണ് കോ- സ്പോൺസർമാർ.