കണ്ണൂർ എഡിഎം മരണം: പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

0
60

കണ്ണൂർ: എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകർ മജിസ്‌ട്രേറ്റിൻ്റെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കരിങ്കൊടിയുമായി എത്തിയ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേരത്തെ പ്രാദേശിക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കണ്ണൂർ പൊലീസ് ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യം നിഷേധിച്ചത്.