കുവൈറ്റ്: പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഡ്യൂട്ടി സമയങ്ങളിൽ മൊബൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയം പാഴാക്കരുതെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. ഡ്യൂട്ടിയിലിരിക്കെ മൊബൈൽ ഉപയോഗം നിയന്ത്രിക്കണമെന്ന് കാട്ടി ആഭ്യന്തര മന്ത്രാലയം അൺർ സെക്രട്ടറി ലഫ്.ജനറൽ ഇസ്ലാം അൽ നഹാമാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്നണിയിപ്പ് അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.