എഡിഎം നവീൻ ബാബുവിൻ്റെ മരണം: പിപി ദിവ്യയ്ക്ക് ജാമ്യം

0
12

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യക്ക് തലശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ തീരുമാനം അപ്രതീക്ഷിതമാണെന്ന് വിധിയെ തുടർന്ന് നവീൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അവർ ജാമ്യാപേക്ഷയെ എതിർക്കുകയും കക്ഷിയായി ഹരജിയിൽ ചേരുകയും ചെയ്തിരുന്നു.