സുരക്ഷ പരിശോധന; 605 നിയമലംഘനങ്ങൾ കണ്ടെത്തി

0
24

കുവൈറ്റ് സിറ്റി : ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ബ്രിഡ്ജിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് കാമ്പെയ്ൻ നടത്തി. കാമ്പയിനിലുടനീളം 605 ട്രാഫിക് നിയമലംഘനങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. അമിതവേഗത മുതൽ പാർക്കിങ് ലംഘനങ്ങൾ വരെ ഇതിലുൾപ്പെടുന്നു. ഗതാഗത നിയമം ലംഘിച്ചതായി കണ്ടെത്തിയ 23 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. 5 പേരെ ജുവനൈൽ വകുപ്പിന് റഫർ ചെയ്തു. നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതു ക്രമം നിലനിർത്തുന്നതിനും നിയമ ലംഘനങ്ങൾ തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സുരക്ഷാ, ട്രാഫിക് കാമ്പെയ്‌നുകൾ എന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ഊന്നിപ്പറഞ്ഞു.