വ്യാജ മെഡിക്കൽ റിപ്പോർട്ട് ചമച്ച സംഘം പിടിയിൽ

0
42

കുവൈത്ത് സിറ്റി: മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് അറിയിച്ചു. ഒരു കുവൈറ്റ് പൗരൻ, രണ്ട് ഇറാൻ പൗരന്മാർ, ബിദൂനി എന്നിവരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. വ്യാജരേഖകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സീലുകളും ലഹരി, മയക്കുമരുന്ന് വസ്തുക്കളും ഇവരുടെ കൈവശം കണ്ടെടുത്തതായും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.