കുവൈത്ത് സിറ്റി: ഐഎസ് ഭീകര സംഘടനയിൽ ചേരാൻ ശ്രമിച്ചതിനും കുവൈറ്റ് സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം നടത്താൻ ശ്രമിച്ചതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈറ്റ് പൗരന് കഠിനാധ്വാനത്തോടെ ഏഴ് വർഷം തടവ് ശിക്ഷ. ഐഎസിലേക്ക് വ്യക്തികളെ റിക്രൂട്ട് ചെയ്തതിലും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഓപ്പറേഷൻ സംഘടിപ്പിച്ചതിലും കുവൈത്ത് രാജാക്കന്മാർ ഉൾപ്പെടെയുള്ള ഗൾഫ് നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണിത്.