കുവൈത്ത് സിറ്റി: അനധികൃത പ്രവാസികൾക്ക് അഭയം നൽകുന്നത് നിരോധിക്കുന്നതിന് പുറമെ നിലവിലുള്ള 60 വർഷം പഴക്കമുള്ള നിയമനിർമ്മാണത്തിൽ വലിയ മാറ്റങ്ങളും നിയമലംഘകർക്കെതിരെയുള്ള ശിക്ഷകൾ കർശനമാക്കുന്നതുമായ പുതിയ കരട് റെസിഡൻസി നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റിൻ്റെ പ്രതിവാര യോഗത്തിലാണ് അനുമതി ലഭിച്ചത്. റസിഡൻസി നിയമം ലംഘിക്കുന്നവർക്കുള്ള പിഴകൾ വർധിപ്പിക്കുന്നതിനു പുറമേ, റസിഡൻസികളിൽ വ്യാപാരം നിരോധിക്കുന്നതിനും പ്രവാസികളെ നാടുകടത്തുന്ന നിയമങ്ങൾ നിർണയിക്കുന്നതിനുമാണ് പുതിയ കരട് റസിഡൻസി നിയമം ലക്ഷ്യമിടുന്നതെന്ന് കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഏഴ് അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം.