‘ഈദ് അൽ ഇത്തിഹാദ്’ ദുബൈ കെഎംസിസി ബ്രോഷർ പ്രകാശനം

0
15

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷം ‘ഈദ് അൽ ഇത്തിഹാദ്’ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം ദുബൈ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ പെയ്സ് ഗ്രൂപ്പ് ചെയർമാൻ പി.എ സൽമാൻ ഇബ്രാഹിമിന് നൽകി നിർവ്വഹിച്ചു. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഇശൽ നിലാവ് എന്നിങ്ങനെ വിവിധ പരിപാടികളോടെ ഡിസംബർ 1ന് ഞായറാഴ്ച വൈകീട്ട് 6മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസിർ ലെയ്സർലാൻറ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് ദേശീയ ദിനാഘോഷം നടക്കുന്നത്. ബ്രോഷർ പ്രകാശന ചടങ്ങിൽ പെയ്സ് ഗ്രൂപ്പ് ഡയരക്ടർമാരായ പി.എ സുബൈർ ഇബ്രാഹിം, പി.എ.ആദിൽ ഇബ്രാഹിം എന്നിവരും സന്നിഹിതരായി. സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായ, റാഷിദ് ബിൻ അസ്‌ലം, പൊട്ടങ്കണ്ടി ഇസ്മായിൽ, ബെൻസ് മഹ്‌മൂദ് ഹാജി, ഒ.കെ ഇബ്രാഹിം, എ.സി ഇസ്മായിൽ, ഇസ്മായിൽ ഏറാമല, റഈസ് തലശ്ശേരി, ഹംസ തൊട്ടിയിൽ, മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം, അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ പങ്കെടുത്തു.