കുവൈത്ത് സിറ്റി: കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 4ൽ സെക്യൂരിറ്റി ഇൻസ്‌പെക്ടർമാരെ ആക്രമിച്ചതിന് രണ്ട് ജീവനക്കാരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് എയർവേസ് കോർപ്പറേഷൻ (കെഎസി) സ്ഥിരീകരിച്ചു. ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് എയർലൈനിൽ നിന്ന് വേഗത്തിലുള്ള പ്രതികരണത്തിന് കാരണമായിട്ടുണ്ട്.