കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ടെസ്റ്റ് – 2024 സംഘടിപ്പിക്കുന്നു. നവംബർ 29 വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ജൂനിയർ, സാൽമിയയിൽ വച്ചാണ് പരിപാടി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രോഗ്രാം സംഘടിപ്പിക്കുക. പ്രസംഗം, കാലിഗ്രഫി, ചിത്രരചന, ക്വിസ്, നശീദ്, ആസാൻ, ക്വിരാത് തുടങ്ങി മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. കൂടാതെ വിവിധങ്ങളായ ഗെയിമുകളും മറ്റ് ആക്ടിവിറ്റുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9730 7561, 6767 1939 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.