കുവൈത്ത് സിറ്റി: അൽ -അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് വിവിധ മേഖലകളിൽ സുരക്ഷാ പരിശോധ നടത്തി. കാമ്പയിനിടെ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെയും വാഹനവും പിടിച്ചെടുത്തു. പൊതു സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നടപടി. കൂടാതെ, ഓപ്പറേഷന്‍റെ ഭാഗമായി ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. താമസ നിയമലംഘനത്തിനും മറ്റുമായി 10 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാഹനത്തിന്‍റെ ഡ്രൈവറെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.