സ്വിറ്റ്സർലൻഡിലെ സോളോതൂർൺ എന്ന നഗരത്തിലെ ടൗൺസ്ക്വയറിലെയടക്കം പല ക്ലോക്കുകളിലും 12 -ന്റെ സൂചി കാണാൻ സാധിക്കില്ല. അതിന് പകരമായി അവിടെ 11 കാണാം. ഇനി ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. ഈ നാട്ടിലെ ആളുകൾക്ക് 11 എന്ന അക്കത്തോട് വളരെ വളരെ പ്രിയമാണ്. നഗരത്തിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മിതിയിൽ പോലും നിങ്ങൾ ക്ക് 11 -ന്റെ ആകൃതി കാണാം. അതുപോലെ ഇവിടുത്തെ പള്ളികളിൽ പോലും ഈ 11 -നോടുള്ള പ്രിയം കാണാം. ഉദാഹരണത്തിന്, നഗരത്തിലെ പ്രധാന പള്ളിയായ സെന്റ് ഉർസസ് 11 വർഷമെടുത്താണ് നിർമ്മിച്ചത്. ഇതിന് 11 വാതിലുകളും, 11 ജനലുകളും, 11 മണികളുമാണ് ഉള്ളത്.അതുപോലെ ഇവിടു ത്തെ നിവാസികൾ അവരുടെ പതിനൊന്നാ മത്തെ പിറന്നാൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയും വളരെ നന്നായി ആഘോഷി ക്കുകയും ചെയ്യുന്നു. അതുപോലെ രസകര മായ മറ്റൊരു കാര്യം ഈ നഗരത്തിൽ നിങ്ങൾ ക്ക് 11 മ്യൂസിയങ്ങളും 11 ടവറുകളും കാണാം. ഈ 11 എന്ന സംഖ്യയോടുള്ള ഇഷ്ടം എങ്ങനെ യുണ്ടായി എന്നതിന് പിന്നിലും ഒരു കഥയുണ്ട്.
വിശ്വാസങ്ങൾ അനുസരിച്ച്, ഈ നാട്ടിലെ ആളുകൾ വളരെ കഠിനാധ്വാനം ചെയ്തിരുന്നവ രായിരുന്നു. എന്നാലും അവരുടെ പരിശ്രമത്തിന് അർഹമായ ഫലം ലഭിക്കാത്ത ഒരു കാലവും അവർക്കുണ്ടായിരുന്നു. ഇതിൽ ആളുകൾ വളരെ വിഷമത്തിലും നിരാശയിലുമായി. അങ്ങനെയിരിക്കെ ഒരു ദിവസം, നഗരത്തിലെ കുന്നുകളിൽ നിന്ന് ഒരു കുട്ടിച്ചാത്തൻ (elf) ആ സ്ഥലത്തേക്ക് വന്നു. അതിനുശേഷം അവിടെ യുള്ള ആളുകൾ അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി, അവരുടെ ജീവിതവും മെച്ചപ്പെട്ടു. ജർമ്മൻ ഭാഷയിൽ, എൽഫ് (elf) എന്നതിന്റെ അർത്ഥം പതിനൊന്ന് എന്നാണ്. അതുകൊണ്ടാ ണ് 11 എന്ന നമ്പറിനെ ഇവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നതത്രെ.