മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവത്തിന് സമാപനം

0
65

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ പ്രവാസി മലയാളികൾക്കായി പ്രവാസി വെൽഫെയർ കുവൈത്ത് ഒരുക്കിയ മാംഗോ ഹൈപ്പർ കേരളോത്സവത്തിന് ഉജ്വല പരിസമാപ്തി. രാവിലെ 8 മണി മുതൽ രാത്രി 10 വരെ പത്തോളം വേദികളിലായി വിവിധ പ്രായ പരിധിയിലുള്ള കുട്ടികൾക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 70 ഓളം ഇനങ്ങളിൽ മത്സരങ്ങൾ അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ അരങ്ങേറി.ആട്ടവും പാട്ടും വരകളും, രചനകളും അഭിനയവും, എല്ലാം ഒത്തു ചേർന്ന് ഒരു മുഴു ദിവസം നടന്ന വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനികമത്സരങ്ങള്‍ കുവൈത്തിലെ കലാകാരന്മാർക്കും കലാസ്വാദകർക്കും മറക്കാൻ പറ്റാത്ത അനുഭവമായി.അബ്ബാസിയ , ഫർവാനിയ ഫഹാഹീൽ,സാൽമിയ എന്നീ നാലു സോണുകളുടെ കീഴിൽ ആയിരത്തോളം മത്സരാർത്ഥികളാണ് കേരളോൽസവത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫർവാനിയ സോൺ ചാമ്പ്യൻമാരായി.  മുൻ ചാമ്പ്യൻമാരായ അബ്ബാസിയയാണ് റണ്ണർ അപ്പ്. കുവൈറ്റിലെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിധി കർത്താക്കളായി.വിവിധ കാറ്റഗറിയിലെ വ്യക്തിഗത ജേതാക്കൾ:

  1. പുരുഷന്മാർ : ജിതേഷ് രാജൻ (ഫർവാനിയ), ശ്രീരാഗ് മോഹനൻ (ഫർവാനിയ)
  2. സ്ത്രീകൾ : ഹസീന അലി (ഫർവാനിയ), ദേവിക വിജി കുമാർ (അബ്ബാസിയ )
  3. സീനിയർ ബോയ്സ് : സംഗീർത് രാജൻ (അബ്ബാസിയ )
  4. സീനിയർ ഗേൾസ് : അസ് വ ഖാലിദ് (ഫർവാനിയ)
  5. ജൂനിയർ ബോയ്സ് :അൽഹാൻ അൽതാഫ് (സാൽമിയ )
  6. ജൂനിയർ ഗേൾസ് : സൈബ സൈനബ് (അബ്ബാസിയ )
  7. സബ് ജൂനിയർ ബോയ്സ് :അയ്ദിൻ ജിഷാദ് (ഫർവാനിയ )
  8. സബ് ജൂനിയർ ഗേൾസ്:നൂറ നൗസിൻ (ഫഹാഹീൽ )
  9. കിഡ്സ് : മർസൂക പി.പി (സാൽമിയ ), അസ്‌വ മറിയം (ഫർവാനിയ )
  10. സൂപ്പർ കിഡ്സ് :മറിയം ഷിജിൽ കെ (സാൽമിയ )

വൈകീട്ട് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതം പറഞ്ഞു. പ്രശസ്ത നടിയും, ഗായികയുമായ രമ്യാനമ്പീശൻ മുഖ്യാതിഥി ആയിരുന്നു. പാട്ടുപാടിയും, മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ കൂടെ നൃത്തചുവട് വെച്ചും രമ്യ കാണികളെ കയ്യിലെടുത്തു. സിനിമ നടിമാരുടെ വനിതാ സംഘടനയായ WCC യുടെ സ്ഥാപകാംഗമായ അവർ അതിന്റെ രൂപീകരണത്തിനുള്ള സാഹചര്യവും,തുടർന്നുണ്ടായ ഇടപെടലുകളും വിശദീകരിച്ചു കൊണ്ട് കാണികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. തുടർന്ന് കേരളോത്സവം സീസൺ 3 യുടെ മുഖ്യ സ്പോൺസറായ മാംഗോ ഹൈപ്പർ എം. ഡി. റഫീഖ് അഹ്‌മദ്‌ സംസാരിച്ചു.കുവൈത്തിലെ തിരക്കു പിടിച്ച നിരവധി പരിപാടികൾക്കിടയിലും പ്രവാസി വെൽഫെയർ കുവൈത്തുമായി സഹകരിക്കാൻ താൽപ്പര്യവും സമയവും കണ്ടെത്തുന്നത് അവരുടെ മനുഷ്യത്വപരമായ പ്രവർത്തങ്ങളും നിലപാടുകളും കണ്ടത് കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു.

ശിഫ അൽ ജസീറ എം ഡി അസീം സേട്ട് സുലൈമാൻ , മുറാനോ ബേക്സ് എം. ഡി അബുസലിം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഖ്യാതിഥി രമ്യ നമ്പീശന് പ്രസിഡന്റ് ലായിക് അഹ്‌മദും, മാംഗോ ഹൈപ്പർ എം. ഡി റഫീഖ് അഹ്‌മദ്, ശിഫ അൽ ജസീറ എം. ഡി അസീം സേട്ട് സുലൈമാൻ എന്നിവർക്ക് രമ്യ നമ്പീശനും മെമെന്റോ നൽകി ആദരിച്ചു.

മുറാനോ ബേക്സ് എം. ഡി അബുസലിം, റോലക്സ് ജിം പ്രതിനിധി ഫൈസൽ രാജ്, ക്വാളിറ്റി ഫുഡ്‌സ്റ്റഫ്‌ എം.ഡി മുസ്‌തഫ എന്നിവർ പങ്കെടുത്തു. പി കുഞ്ഞിരാമൻ സ്മാരക അവാർഡ് നേടിയ പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനെയും വയനാട് ഉരുൾ ദുരന്ത ഭൂമിയിൽ സേവന പ്രവർത്തനം നടത്തിയ പ്രവാസി വെൽഫെയർ പ്രവർത്തകൻ അബൂബക്കർ ആക്കോടിനെയും ചടങ്ങിൽ ആദരിച്ചു .

കേരളോത്സവം സീസൺ 3 കൺവീനർ നയീം ചാലാട്ട് നന്ദി പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദിന്റെ നേതൃത്വത്തിൽ നയീം ചാലാട്ട് (കൺവീനർ ), ജസീൽ ചെങ്ങളാൻ, സഫ്‌വാൻ കാഞ്ഞിരത്തിങ്കൽ (അസി : കൺവീനർമാർ ), രാജേഷ് മാത്യു (ജന :സെക്രട്ടറി ), വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞു, ഷൌക്കത്ത് വളഞ്ചേരി, റഫീഖ് ബാബു, റസീന മുഹ്‌യുദ്ധീൻ, വിഷ്ണു നടേശ്, അബ്ദുറഹ്മാൻ.കെ, വഹീദ കലാം, ഫായിസ് അബ്ദുള്ള, ഗീത പ്രശാന്ത്, നജീബ് വി എസ്, ആയിഷ പി ടി പി, അഷ്‌കർ മാളിയേക്കൽ, ഗിരീഷ് വയനാട്, അഫ്താബ്, അഷ്ഫാഖ്, ജവാദ് അമീർ, ഫായിസ് അബ്ദുള്ള, ജവാദ് കെ. എം, നൈസാം സി പി, റിഷ്ദിൻ അമീർ, ഷംസീർ ഉമർ, വാഹിദ് മാസ്റ്റർ, ഫഹീം, അംജദ് കമ്മുണ്ണി , അറഫാത്ത്, അൽത്താഫ്, വിവിധ യൂണിറ്റ് ജില്ലാ പ്രസിഡന്റുമാർ,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.