കുവൈത്ത് സിറ്റി: അരലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികകളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വിരുദ്ധ പൊതു വകുപ്പാണ് ഈ ഓപ്പറേഷൻ നടത്തിയത്. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പ്രതികളെയും പിടികൂടിയ മയക്കുമരുന്നും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിർണായക വിവരങ്ങൾ നൽകാൻ പൗരന്മാർക്ക് എമർജൻസി നമ്പർ 112-ലോ മയക്കുമരുന്ന് പ്രതിരോധത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലോ 1884141 എന്ന നമ്പറിൽ ബന്ധപ്പെടാം.