അബ്ദാലി റോഡ് അപകടം; മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

0
29

കുവൈത്ത് സിറ്റി: അബ്ദാലി റോഡിൽ ട്രക്കും ഒരു കുടുംബം സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. അടിയന്തര രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി, പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് അൽജഹ്‌റ ആശുപത്രിയിലെത്തിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റതിനാൽ വൈദ്യസഹായം നൽകി. അപകട കാരണം കണ്ടെത്താൻ അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.