കൊറോണ വൈറസ്: വിമാനത്താവളങ്ങളിലുൾപ്പെടെ നിരീക്ഷണം ശക്തമാക്കി കുവൈറ്റ്

0
22

കുവൈറ്റ്: കൊറോണ വൈറസ് ഭീതി ഉയർത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി കുവൈറ്റ്.ആഭ്യന്തര മന്ത്രാലയത്തിലെ തുറമുഖ-പാസപോർട്ട് വിഭാഗങ്ങളുമായി ഏകോപിപ്പിച്ചാണ് അതിർത്തി കവാടങ്ങളിലുൾപ്പെടെ നിരീക്ഷണം ശക്തമാക്കിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി കുവൈറ്റ് എയര്‍പോർട്ടിൽ ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശോധന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ വിമാനത്താവളത്തിലും അതിർത്തി കവാടങ്ങളിലും തെര്‍മൽ കാമറകളും സ്ഥാപിക്കും.

വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് പ്രതിരോധ നടപടികളുടെ ഭാഗമായി കയ്യുറ‌കളും മാസ്കുകളും ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷാ ഉപകരണങ്ങളും നൽകും. വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കാനും സംശയമുള്ളവരെ ആവശ്യമായ പരിശോധനകൾക്ക് വിധേയരാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിമാനത്താവളത്തിലെ ആരോഗ്യ ക്ലിനിക്കും ഇന്‍സുലേഷന്‍ റൂമും പ്രവര്‍ത്തന സജ്ജമാണെന്നു ഉറപ്പുവരുത്തുവാനും ആരോഗ്യമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്.