അൽ സുബിയ റോഡിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു

0
23

കുവൈത്ത് സിറ്റി: അൽ-സുബിയ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ നിയന്ത്രിച്ചു. അടിയന്തര രക്ഷാപ്രവർത്തകർ പ്രദേശം സുരക്ഷിതമാക്കുകയും പരിക്കേറ്റ വ്യക്തിക്ക് അടിയന്തര സഹായം നൽകുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഉത്തരവിട്ടു.