“വിക്കിഡ്” സ്‌ക്രീനിംഗ് നിരോധിച്ച് കുവൈത്ത്

0
27

കുവൈത്ത് സിറ്റി: ഡിസംബർ 5-ന് രാജ്യത്തെ പ്രാദേശിക തീയറ്ററുകളിൽ സ്‌ക്രീനിംഗ് ചെയ്യാനിരുന്ന വിക്കഡ് എന്ന സിനിമയുടെ പ്രദർശനം കുവൈറ്റ് ഔദ്യോഗികമായി നിരോധിച്ചു. സ്വവർഗ്ഗാനുരാഗ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് തീരുമാനം. കഴിഞ്ഞയാഴ്ച അമേരിക്കയിലും കാനഡയിലും പ്രദർശനത്തിനെത്തിയ ചിത്രത്തിന് രാജ്യാന്തര തലത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിക്കഡ് നിരവധി രാജ്യങ്ങളിൽ പ്രദർശിപ്പിച്ച് വാണിജ്യ വിജയം നേടിയിട്ടുണ്ട്. നോർത്ത് അമേരിക്കയിൽ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ, ചിത്രം 114 മില്യൺ ഡോളറാണ് നേടിയത്. 145 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച വിക്കഡ് , അടുത്തിടെ പുറത്തിറങ്ങിയ മറ്റ് പ്രധാന ചിത്രങ്ങളുടെ വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. കുവൈറ്റിലെ സാംസ്കാരിക പൈതൃകത്തിനു എതിരായതിനാലാണ് നിരോധിക്കാൻ കാരണം.