ബയോമെട്രിക് ഫിംഗർ പ്രിന്റിംഗ് പൂർത്തിയാക്കിയില്ലേ; ഇനിയും വൈകരുത്

0
26

കുവൈത്ത് സിറ്റി : രാജ്യത്ത് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് ഇടപാടുകൾ മരവിപ്പിക്കാനൊരുങ്ങി അധികൃതർ. ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് പ്രവാസികൾക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് പൂർത്തിയാക്കാത്ത പ്രവാസികൾക്ക് അടുത്ത ആഴ്ചയോടുകൂടി ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുന്നതിനു മുന്നോടിയായുള്ള സന്ദേശങ്ങൾ ലഭിച്ചു തുടങ്ങും.

ഡിസംബർ മാസം പകുതി ആകുന്നതോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തി വെക്കുകയും ഡിസംബർ 31ന് ബാങ്ക് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്യും. നിർദ്ദേശം ലഭിച്ചിട്ടും ഫിംഗർപ്രിന്റിങ് പൂർത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ ജനുവരി ഒന്നു മുതൽ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു മാസത്തിനകം പൂർണമായും മരവിപ്പിക്കുകയും ചെയ്യും. ഇതിനായി രാജ്യത്തെ എല്ലാ ബാങ്കുകൾക്കും കർച്ചന നിർദ്ദേശങ്ങൾ കുവൈത്ത് സെൻട്രൽ ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.