കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ മെമ്പർ ഷിപ്പ് ക്യാമ്പയിൻ പ്രചരണത്തിന് മങ്കഫ് ശാഖയിൽ തുടക്കം കുറിച്ചു. സംഗമത്തിൽ പുതുതായി കെ.വി മുഹമ്മദ് സഫ് വാന് (കണ്ണൂർ) അംഗത്വം നൽകി കേന്ദ്ര ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്തു.സംഗമത്തിൽ ശാഖ കെ.സി സഅ്ദ് പുളിക്കൽ, ജമാൽ, റമീസ്, ആമിർ, സകരിയ്യ എന്നിവർ പങ്കെടുത്തു.