തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടി ചരിഞ്ഞു

0
13

തൃശൂർ: വനം വകുപ്പിന്റെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. കുട്ടിയാന സെപ്റ്റിക് ടാങ്കിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് ചലനമറ്റു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയാന ചരിഞ്ഞുവെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വീഴ്ചയിൽ ആനക്കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രാവിലെ നാട്ടുകാരാണ് കുട്ടിയാനയെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ ‍കണ്ടെത്തിയത്. എപ്പോഴാണ് വീണതെന്ന് വ്യക്തമല്ല. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. റാഫി എന്നയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.