‘നോട്ടം-2024’ വേദി ഡൽഹി പബ്ലിക് സ്കൂളിലേക്ക് മാറ്റി

0
20

കുവൈറ്റ് സിറ്റി: കേരള അസോസിയേഷന്‍ കുവൈറ്റ് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 11-മത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2024’ ന്റെ വേദി ഡൽഹി പബ്ലിക് സ്കൂൾ, അഹമ്മദിയിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. ഡിസംബര്‍ 6 നാണ് ഫെസ്റ്റിവൽ. വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിമുതല്‍ ആരംഭിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വേദിയിൽ മാറ്റമുണ്ടായത്.