അനുചിതമായ വസ്ത്രധാരണത്തിൻ്റെ പേരിൽ പ്രവാസിക്ക് കുവൈറ്റ് എൻട്രി വിസ നിഷേധിച്ചു

0
31
  • കുവൈത്ത് സിറ്റി: അനുചിതമായ വസ്ത്രം ധരിച്ച് മിഷൻ കെട്ടിടത്തിൽ എത്തിയ യുവതിക്ക് കുവൈറ്റ് എംബസി പ്രവേശന വിസ അനുവദിക്കാൻ വിസമ്മതിച്ചതായി കുവൈറ്റ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ജോലിക്കായി കുവൈറ്റിലേക്ക് പോകാനിരുന്ന യുവതിക്ക് വിസ നിഷേധിച്ചതിന്‍റെ കാരണം വിശദീകരിച്ച് അറബ് രാജ്യത്ത് പ്രവർത്തിക്കുന്ന എംബസി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് അയച്ചു. രാജ്യത്ത് നോൺ-എൻട്രി ലിസ്റ്റിൽ ഉൾപ്പെട്ട യുവതിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കിക്കൊണ്ട് കുവൈറ്റ് അധികൃതർ എംബസിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.